തിരുവനന്തപുരം: കണ്ണൂർ, കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ട "ചെങ്കൽ ചൂളയിലെ എന്റെ ജീവിതം" എന്ന ആത്മകഥയുടെ രചയിതാവും തിരുവനന്തപുരം നഗരസഭയിലെ ഹരിതസേന അംഗവുമായ ധനൂജകുമാരിയെ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി യു) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ധനുജ കുമാരിയുടെ ചെങ്കൽ ചൂളയിലെ വസതിയിലെത്തി കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി.സത്യൻ സംഘടനയുടെ സ്നേഹോപഹാരവും പൊന്നാടയും നൽകി.
കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബിന്ദുലാൽ തോന്നയ്ക്കൽ, ജില്ലാ സെക്രട്ടറി ശ്യാം തേക്കട, സംസ്ഥാന ട്രഷറർ ആർ.സദാശിവൻ,ജില്ല എക്സിക്യുട്ടീവ് അംഗവും അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അഴൂർ അനിൽ,വനിതാ വിഭാഗം ചെയർപേഴ്സൺ ലക്ഷ്മി പാർവതി,പുലിപ്പാറ ജയകുമാർ,യൂണിയൻ സിറ്റി കമ്മിറ്റി സെക്രട്ടറി ലെനിൻ രാജാജി നഗർ എന്നിവരും പങ്കെടുത്തു.