തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിലും പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂർ കോർപ്പറേഷന് തീരുമാനമെടുക്കാമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പുലികളി നടത്താൻ തീരുമാനിച്ചാൽ മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകും.