odinu-veena-vazhakal

ആറ്റിങ്ങൽ: കഴിഞ്ഞ രാത്രിയിൽ ശക്തമായി വീശിയടിച്ച കാറ്റിൽ ഓണവിളവെടുപ്പിന് പാകമായ നൂറുകണക്കിന് ഏത്തവാഴകൾ ഒടിഞ്ഞുവീണു. പോത്തൻകോട് മഞ്ഞമല ചേരിയിൽ വീട്ടിൽ ബാഹുലേയൻ നായരുടെ ഒന്നര ഏക്കർ കൃഷിയിടത്തെ പകുതിയോളം വാഴകളാണ് കഴിഞ്ഞ രാത്രിയിൽ വീശിയ ശക്തമായ കാറ്റിൽ നശിച്ചത്. കർഷക ദിനത്തിൽ മികച്ച വാഴ കർഷകനുള്ള പോത്തൻകോട് കൃഷി ഭവന്റെ ആദരം ഏറ്റുവാങ്ങിയതിനു പിന്നാലെയാണീദുരന്തം.വാഴകൾ ഒടിഞ്ഞു വീണപ്പോൾ ഇടവിളയായി നട്ട ഇഞ്ചിയടക്കമുള്ളവയ്ക്കും നാശം വന്നിട്ടുണ്ട്. വൻതുക ചിലവഴിച്ച് ഓണ വിപണിക്കായാണി ഏത്തവാഴ കൃഷി നടത്തിയത്.