വർക്കല: പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ജനകീയ റൂട്ടുകൾ കണ്ടെത്തുന്നു. വർക്കല സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ 29ന് ഉച്ചക്ക് 2ന് വർക്കല താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ ജനകീയ സദസ് നടക്കും. അഡ്വ. വി. ജോയി എം.എൽ എയുടെ അദ്ധ്യക്ഷത വഹിക്കും.

പൊതുജനങ്ങൾ,ജനപ്രതിനിധികൾ,സ്ഥാപന മേധാവികൾ,റസിഡന്റ്സ് അസോസിയേഷനുകൾ,ബസ് ഉടമകൾ,ബസ് തൊളിലാളി അസോസിയേഷനുകൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് വർക്കല ജോയിന്റ് ആർ.ടി.ഒ ഷീബാ രാജൻ അഭ്യർത്ഥിച്ചു.