photo

നെടുമങ്ങാട്: വഴയില - പഴകുറ്റി നാലുവരിപ്പാത ആദ്യറീച്ചിൽ ഉൾപ്പെട്ട കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന്റെ ടെൻഡർ ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 58.7കോടി രൂപയാണ് ചെലവ്. പാലം ജംഗ്ഷനിൽ നിന്നും 200മീറ്റർ മാറി മേല്പാലത്തിന് ഇരുവശങ്ങളിലുമായി 390മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുൾപ്പെടെ ആകെ765മീറ്റർ നീളമുണ്ടാവും. 15 മീറ്റർ ടാറിംഗും 0.75മീറ്റർ വീതിയിൽ സെന്റർ മീഡിയനുമാണ് ഫ്ലൈഓവറിന്. കെൽട്രോൺ ജംഗ്ഷൻ വരെ റോഡിന്റെയും പാലത്തിന്റെയും നിർമ്മാണത്തിന് 93.64 കോടിയുടെ ടെൻഡർ അംഗീകാരത്തിന് പരിഗണനയിലാണ്. പേരൂർക്കട, കരകുളം വില്ലേജുകളിൽ നിന്നായി 7.81ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 301വസ്തു ഉടമകളുടെ പുനരധിവാസത്തിനു 190.57കോടി രൂപ അനുവദിച്ചു. 297പേരുടെ 172.6കോടി വിതരണം ചെയ്തു. 4പേർ മാത്രമാണ് ബാക്കിയുള്ളത്.അടുത്തയാഴ്ച വിതരണം പൂർത്തിയാവും. ഏറ്റെടുത്ത ഭൂമിയിലെ വീടു പൊളിക്കലും തുടങ്ങും. ഫ്ലൈഓവറിനൊപ്പം കരകുളം പാലത്തിന്റെയും റോഡിന്റെയും നിർമ്മാണവും തുടങ്ങും. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

ആദ്യ റീച്ച് ചെലവ് - 347.75 കോടി

നഷ്ട പരിഹാരത്തുക - 190.57 കോടി

റോഡ് വർക്കും പാലവും - 93.64 കോടി

കരകുളം ഫ്ലൈഓവർ - 58.70 കോടി

യൂട്ടിലിറ്റി ഷിഫ്റ്റിംഗ് - 4.84 കോടി        

റീച്ച് - 2 (കെൽട്രോൺ - വാളിക്കോട് )

അരുവിക്കര,കരകുളം,നെടുമങ്ങാട് വില്ലേജുകളിൽ നിന്ന് 11.34ഏക്കർ ഏറ്റെടുക്കും.

നഷ്ടപരിഹാരം 173.89കോടി കിഫ്ബി നൽകും.

പുനരധിവാസ പാക്കേജ് ലാൻഡ് റവന്യു കമ്മീഷണർ അംഗീകരിച്ചു.

നവംബറിൽ തുക വിതരണം ചെയ്യും.

റീച്ച്-3 (പഴകുറ്റി പമ്പ് ജംഗ്ഷൻ-കച്ചേരി നട-11-ാം കല്ല്)

6.80 ഏക്കർ ഭൂമി ഏറ്റെടുക്കും. 322.58 കോടി കിഫ്ബി അനുവദിച്ചു.

വ്യാപാര സ്ഥാപനങ്ങൾ കൂടുതലുള്ളത് ഈ റീച്ചിലാണ്.

വാലുവേഷനും വില നിർണയവും നടത്തി നഷ്ടപരിഹാരം ഉറപ്പാക്കും.

ഒറ്റനോട്ടത്തിൽ

കെൽട്രോൺ വരെ 9.5കി.മീറ്ററും പഴകുറ്റി - കച്ചേരിനട-11-ാം കല്ലുവരെ 1.240കി.മീറ്ററും.11.240 കി.മീറ്റർ നാലുവരിപ്പാതയാകും.

928.8 കോടി രൂപ കിഫ്ബി അനുവദിച്ചു.

15 മീറ്റർ ടാറിംഗും സെന്ററിൽ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലും 2 മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും.

വീതി 21 മീറ്റർ.