തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നിയമ നടപടി സ്വീകരിക്കുന്നതിന് പരാതി നൽകണമെന്ന മുഖ്യമന്ത്രിയുടെ വാദം കുറ്റവാളികളെ രക്ഷിക്കാനെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ പറഞ്ഞു. റിപ്പോർട്ടിന്റെ അനന്തര നടപടിക്ക് വനിത ഐ.പി.എസ് ഓഫീസറെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വെള്ളയമ്പലത്ത് നിന്നാരംഭിച്ച മാർച്ചിന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആർ.ലക്ഷ്മി,വി.കെ.മിനിമോൾ എന്നിവർ നേതൃത്വം നൽകി.സംസ്ഥാന വൈസ് പ്രസിഡന്റ് യു.വഹീദ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജയലക്ഷ്മി ദത്തൻ,എൽ.അനിത,ദീപ അനിൽ,ഓമന,ഷെമി ഷംനാദ്,ഗ്ലാഡിസ് അലക്‌സ്,ജില്ലാ പ്രസിഡന്റുമാരായ ഗായത്രി.വി.നായർ,ഫെബ.എൽ.സുദർശൻ,രജനി പ്രദീപ് എന്നിവർ പങ്കെടുത്തു.