തിരുവനന്തപുരം: ശതാഭിഷിക്തനായ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ആദരമർപ്പിച്ച് സംഘടിപ്പിക്കുന്ന 'ശ്രീമോഹനം' എന്ന പരിപാടിയുടെ പ്രവേശനപാസിന്റെ വിതരണോദ്ഘാടനം ട്രിവാൻഡ്രം ഹോട്ടലിൽ മന്ത്രി സജി ചെറിയാൻ നടൻ ദിനേശ് പണിക്കറിന് നൽകി നിർവഹിച്ചു.
ശ്രീകുമാരൻ തമ്പി പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ആരാദ്ധ്യനാണെന്ന് സജി ചെറിയാൻ പറഞ്ഞു. സർക്കാരിന്റെ പരിപാടിക്ക് നൽകുന്ന പ്രാധാന്യം ശ്രീമോഹനത്തിനും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 31ന് വൈകിട്ട് 5.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലിന് നൽകും.
ശ്രീകുമാരൻ തമ്പിയുടെ സിനിമകളിൽ നിന്നുള്ള ഗാനങ്ങൾ ഉൾപ്പെടുത്തി എം.ജി.ശ്രീകുമാർ,റിമി ടോമി എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയുമുണ്ടാകും. വിതരണോദ്ഘാടന ചടങ്ങിൽ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പ്രസിഡന്റ് ജി.ജയശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ,ദൂരദർശൻ മുൻ ഡയറക്ടർ ബൈജുചന്ദ്രൻ,കേരള ഹിന്ദി പ്രചാരസഭ സെക്രട്ടറി വിജയാലയം മധു,പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി സി.ശിവൻകുട്ടി,മുൻ സ്പീക്കർ എം.വിജയകുമാർ,അയിലം ഉണ്ണിക്കൃഷ്ണൻ,പരമേശ്വരൻ കുര്യാത്തി എന്നിവർ പങ്കെടുത്തു. പ്രവേശന പാസുകൾക്കായി ഫോൺ 9447034149.