a

തിരുവനന്തപുരം: കൊച്ചിക്കും വിഴിഞ്ഞത്തിനും പിന്നാലെ കണ്ണൂരിൽ നിർമ്മിക്കുന്ന സംസ്ഥാനത്തെ മൂന്നാം അന്താരാഷ്ട്ര തുറമുഖത്തിന്റെ കരട് പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

കേരള സർക്കാരിന്റെ സമ്പൂർണ ഉടമസ്ഥതയിലാവും തുറമുഖ നിർമ്മാണം. അതിനായി മുഖ്യമന്ത്രി ചെയർമാനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചിട്ടുണ്ട്.

അവർക്ക് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്. തുടർവികസനത്തിൽ സർക്കാരിനുണ്ടാവുന്ന അധിക ബാധ്യത ഒഴിവാക്കാക്കാൻ കൺസഷണയറുടെ (കരാർ കമ്പനി ) വരുമാനത്തിന്റെ ഒരു ഭാഗം തുടക്കം മുതൽ സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. വിഴിഞ്ഞം മാതൃകയിൽ കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടും ലഭ്യമാക്കും.
നടപ്പ് ബഡ്ജറ്റിൽ പ്രാഥമിക ചെലവിന് 9.65 കോടി രൂപ വകയിരുത്തി. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, ബ്രേക്ക് വാട്ടർ നിർമ്മാണം, യൂട്ടിലിറ്റി ചെലവുകൾ, കൺസൾട്ടൻസി പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ പണം.

മലബാറിനാകെയും, ദക്ഷിണ കർണാടക ജില്ലകൾക്കും തുറമുഖം ഉപകാരപ്രദമാകും.

അഴീക്കൽ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെയായാണ് നിർദ്ദിഷ്ട തുറമുഖം. സംസ്ഥാനത്തെ ആദ്യഗ്രീൻഫീൽഡ് തുറമുഖമായിരിക്കും. മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണം. ആദ്യഘട്ടത്തിൽ 500മീറ്റർ ബെർത്തും തുടർന്ന് രണ്ട് ഘട്ടങ്ങളിലായി 300 മീറ്ററുള്ള രണ്ട് ബർത്തുമാണ് നിർമ്മിക്കുക.

തുറമുഖത്തിന്റെ ശേഷി

14.2 മീറ്റർ വരെ ആഴം. പനാമ കനാലിലൂടെ പോകുന്ന വൻ പനാമാക്സ് കപ്പലുകൾ അടുക്കും. 1,215 അടി നീളവും 168 അടി വീതിയുമുള്ള കപ്പലുകളിൽ 4500 കണ്ടെയ്നറുകൾ കയറ്റാം. വിഴിഞ്ഞം തുറമുഖവുമായി താരതമ്യം ചെയ്താൽ മൂന്നാം സ്ഥാനത്ത്. വിഴിഞ്ഞത്ത് സൂപ്പർ പനാമാക്സ് കപ്പലുകൾക്ക് വരാം. അതിനു താഴെ പോസ്റ്റ് പനാമാക്സ് കപ്പലുകളാണ്. അതിനും താഴെയായാണ് പനാമാക്സ് കപ്പലുകൾ.കണ്ടെയ്‌നറുകൾ, ലിക്വിഡ് ബൾക്ക്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ഡ്രൈ ബൾക്ക് / ബ്രേക്ക് ബൾക്ക് കാർഗോ തുടങ്ങിയവ കൈകാര്യം ചെയ്യാം.

വമ്പന്മാർ കൊച്ചിയും വിഴിഞ്ഞവും

നിലവിൽ സംസ്ഥാനത്ത് കൊച്ചിയാണ് പ്രധാന തുറമുഖം. വിഴിഞ്ഞം തുടങ്ങുന്നതോടെ രണ്ട് തുറമുഖങ്ങളാവും. നാല് ഇടത്തരം, 13 മൈനർ, ഒരു ഉൾനാടൻ അടക്കം മറ്റ് 19 തുറമുഖങ്ങളുണ്ട് കേരളത്തിൽ. വർഷം 431കപ്പലുകളാണ് വന്നു പോകുന്നത്. വിഴിഞ്ഞം വരുന്നതോടെ ഇത് ഇരട്ടിയാകും.

​പ​ഠ​ന​ ​മു​റി​ ​പ​ദ്ധ​തി
പ്ല​സ് ​വ​ൺ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക്
പ്ര​ത്യേ​ക​ ​പ​രി​ഗ​ണന

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഠ​ന​ ​മു​റി​ ​പ​ദ്ധ​തി​യി​ൽ​ ​പ്ല​സ് ​വ​ണ്ണി​ന് ​പ​ഠി​ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​ഒ.​ആ​ർ​ ​കേ​ളു.​ ​വ​കു​പ്പു​ക​ളു​ടെ​ ​പ​ദ്ധ​തി​ ​നി​ർ​വ​ഹ​ണം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കും.​ ​വ്യ​ക്തി​ഗ​ത​ ​പ​ദ്ധ​തി​ക​ളി​ലെ​ ​പു​രോ​ഗ​തി​ ​അം​ബേ​ദ്ക​ർ​ ​ഗ്രാ​മം​ ​പോ​ലു​ള്ള​ ​വ​ലി​യ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​ലും​ ​ഉ​റ​പ്പാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​പി​ന്നാ​ക്ക​ക്ഷേ​മ​ ​വ​കു​പ്പ് ​പ​ദ്ധ​തി​ക​ളു​ടെ​ ​ജി​ല്ലാ​ത​ല​ ​അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​യോ​ഗ​ത്തി​ൽ​ ​എം.​എ​ൽ.​എ​മാ​ർ​ ​ഉ​ന്ന​യി​ച്ച​ ​വി​ഷ​യ​ങ്ങ​ൾ​ ​ഗൗ​ര​വ​മാ​യി​ ​പ​രി​ശോ​ധി​ക്കും.
കു​ടി​വെ​ള്ളം,​ ​വൈ​ദ്യു​തി​ ​തു​ട​ങ്ങി​യ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​പ​ട്ടി​ക​ജാ​തി​-​വ​ർ​ഗ​ ​സ​ങ്കേ​ത​ങ്ങ​ളി​ൽ​ ​ഉ​റ​പ്പാ​ക്കും.​ ​മ​നു​ഷ്യ​-​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​ ​പ​രി​ഹാ​ര​മാ​യി​ ​സ​ർ​ക്കാ​രും​ ​വ​കു​പ്പും​ ​സാ​ദ്ധ്യ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്നു​ണ്ട്.​ ​പ​ദ്ധ​തി​ ​നി​ർ​വ​ഹ​ണം​ ​കൃ​ത്യ​മാ​യി​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഫ​ണ്ട് ​വി​നി​യോ​ഗം​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
വ​കു​പ്പു​ക​ളു​ടെ​ ​താ​ഴെ​ത​ട്ടി​ൽ​ ​നി​ന്നും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ബ​ല​പ്പെ​ടു​ത്തും.​ ​പ​ട്ടി​ക​ജാ​തി​-​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ ​ന​ട​ത്തു​ന്ന​ ​ഹോം​ ​സ​ർ​വേ​ക​ൾ​ ​ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നും​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​പി​ന്നാ​ക്ക​ക്ഷേ​മ​ ​വ​കു​പ്പു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​ഇ​-​ഫ​യ​ൽ​ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് ​മാ​റ്റു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.