loka

തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എൻ. അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മന്ത്രിമാരായ പി. രാജീവ്, കെ. എൻ. ബാലഗോപാൽ, വി. എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.