തിരുവനന്തപുരം: വർഷങ്ങളായി അടച്ചിട്ടിരുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്ലാന്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി ട്രക്ക് ഫ്ളാഗ്ഓഫ് ചെയ്തു. 2020 ആഗസ്റ്റ് ഒമ്പതിനാണ് അസംസ്‌കൃത വസ്തുക്കൾ കിട്ടാനില്ലെന്ന കാരണത്താൽ ഫാക്ടറി പൊടുന്നനെ അടച്ചു പൂട്ടിയത്. സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടന്നാണ് വീണ്ടും തുറക്കുന്ന സാഹചര്യമുണ്ടായത്. ഇ.ഐ.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് .കെ ജെയിൻ അദ്ധ്യക്ഷനായി. എം .എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി .കെ പ്രശാന്ത് എന്നിവർ പങ്കെടുത്തു.