photo

ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവ ജയന്തിയും മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ മൂന്നാം വാർഷികവും ശ്രീകാര്യം ചാവടിമുക്കിനു സമീപം പ്രവർത്തിക്കുന്ന അസീസി നികേതൻ ഓർഫനേജിലെ അന്തേവാസികൾക്ക് അന്നദാനം നൽകി ആഘോഷിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു യൂണിവേഴ്സൽ ഫോറം സെക്രട്ടറി ഡോ.പി.വസുമതി ദേവി മുഖ്യപ്രഭാഷണം നടത്തി.ഗുരുദേവ ദർശനപഠനകേന്ദ്രം വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഏണസ്റ്റ്,സെക്രട്ടറി എ.ലാൽസലാം,ജോയിന്റ് സെക്രട്ടറി വിപിൻ മിരാൻഡ,ആർ.രജ്ജിത്,എസ്.സുധി,ജി.സുദർശനൻ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ: ശ്രീനാരായണ ഗുരുദേവ ജയന്തിയും മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ മൂന്നാം വാർഷികവും പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ നിർവഹിക്കുന്നു