thasmit

തിരുവനന്തപുരം:കഴക്കൂട്ടത്ത് 13കാരിയെ കാണാതായെന്ന വാർത്ത അറിഞ്ഞ നിമിഷം മുതൽ കേരളം മുൾമുനയിലായി. നേരിയ സംശയങ്ങൾപോലും പൊതുജനങ്ങൾ പൊലീസിനോടും മാദ്ധ്യമങ്ങളോടും വെളിപ്പെടുത്താൻ മുന്നിട്ടിറങ്ങി. കഴക്കൂട്ടം,കന്യാകുമാരി,പാലക്കാട്,ബീമാപ്പള്ളി എന്നിവിടങ്ങളിൽ നടന്ന അന്വേഷണത്തിൽ ജനങ്ങളും പങ്കാളികളായി. തുടക്കം മുതലുള്ള സംഭവം ഇങ്ങനെ:

ചൊവ്വാഴ്ച രാവിലെ 8:സഹോദരിമാരുമായി വഴക്കുണ്ടായതിനെ തുടർന്ന് അമ്മ കുട്ടിയെ ശകാരിക്കുന്നു

8.15-മാതാപിതാക്കൾ ജോലിക്ക് പോകുന്നു

9.30-കുട്ടി വീട്ടിൽ നിന്നിറങ്ങുന്നു

9.37-കഴക്കൂട്ടത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടി പതിയുന്നു

11-ബസ് കയറി തമ്പാനൂരിലേയ്ക്ക്

ഉച്ചയ്ക്ക് 12.15-കന്യാകുമാരിയിലേയ്ക്കുള്ള ട്രെയിനിൽ കയറുന്നു

1.30- ട്രെയിനിൽ ബബിത എന്ന യുവതി കുട്ടിയെ ശ്രദ്ധിക്കുന്നു. സംശയം തോന്നിയതിനാൽ ചിത്രം പകർത്തുന്നു

2.15-കുട്ടി വീട്ടിലില്ലെന്ന് മാതാപിതാക്കൾ കണ്ടെത്തി

3.53-കുട്ടി കന്യാകുമാരിയിൽ ഇറങ്ങുന്നു

വൈകിട്ട് 4-കഴക്കൂട്ടം പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകി

5-വ്യാപക തെരച്ചിൽ തുടങ്ങി

5.40ന്-ചെന്നൈ-എഗ്‌മോർ എക്സ്പ്രസിൽ കയറുന്നു

രാത്രി 8-ഡി.സി.പി വിജയ് ഭരത് റെഡ്ഡി, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ എന്നിവർ വീട്ടിലെത്തുന്നു

10.30-കഴക്കൂട്ടത്ത് ഡോഗ്സ്ക്വാഡ് പരിശോധന

11.45-കുട്ടി പാലക്കാടുണ്ടെന്ന സൂചന ലഭിക്കുന്നു.

12.07-പാലക്കാട് ഒലവക്കോട് റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ സൂചന തെറ്റാണെന്ന് കണ്ടെത്തുന്നു

12.20-തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന

12.30 -കുട്ടി നഗരത്തിൽ തന്നെയുണ്ടെന്ന് പൊലീസിന് സംശയം.നഗരം കേന്ദ്രീകരിച്ച് വീണ്ടും പരിശോധന

2ന് ബീമാപ്പള്ളിയിൽ ഉൾപ്പെടെ പരിശോധന

ബുധൻ

രാവിലെ 4.15-ബബിത പകർത്തിയ ചിത്രം പൊലീസിന് കൈമാറുന്നു

4.17-ഫോട്ടോ കുട്ടിയുടെ അച്ഛൻ തിരിച്ചറിയുന്നു,കന്യാകുമാരി പൊലീസിന് വിവരം കൈമാറുന്നു

5.30-കേരളാ പൊലീസ് കന്യാകുമാരിയിലേയ്ക്ക്

7.15-കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ പരിശോധിക്കുന്നു

7.45-ബീച്ച്റോഡിലെ ബസ് സ്റ്റാൻഡിൽ പരിശോധന

7.23-കുട്ടിയെ കണ്ടുവെന്ന് ഓട്ടോ ഡ്രൈവർ

8-ഓട്ടോ ഡ്രൈവറുമായി തെരച്ചിൽ

12-കുട്ടി കന്യാകുമാരിയിൽ ഇല്ലെന്ന നിഗമനം

1.30-കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം

3.30-കുട്ടി ചെന്നൈയിലേയ്ക്ക് പോയെന്ന് നിഗമനം