തിരുവനന്തപുരം: പേട്ട ശാഖയുടെ ആഭിമുഖ്യത്തിൽ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പേട്ട എസ്.എൻ.ഡി.പി ഹാളിൽ എം. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.ശരത് ചന്ദ്രപ്രസാദ്,അഡ്വ.എസ്.പി.ദീപക്, അഡ്വ.കെ.സാംബശിവൻ,ഡി.അനിൽകുമാർ,തോപ്പിൽ ദിലീപ് എന്നിവർ ആശംസാപ്രസംഗം നടത്തി. സെക്രട്ടറി ജി.സന്തോഷ് സ്വാഗതവും ബി.കെ.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.