kit

തിരുവനന്തപുരം: ഓണത്തിന് മഞ്ഞ റേഷൻകാർഡുടമകൾക്കും ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് ഇന്നലെ മന്ത്രിസഭ അനുമതി നൽകി. ഓണകിറ്റ് നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലും അറിയിച്ചിരുന്നു. 34.29കോടിരൂപയുടെ ചെലവുണ്ട്. തുക മുൻകൂർ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ 13ഇം അവശ്യസാധനങ്ങളും ഒരു തുണിസഞ്ചിയും നൽകും. ആകെ 5.99 ലക്ഷം കിറ്റുകളാണ് റേഷൻകടകളിലൂടെ വിതരണം ചെയ്യുക.