തിരുവനന്തപുരം: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന് വിപുലമായ പരിപാടികൾ നടത്താൻ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രവാചക സന്ദേശ പ്രചാരണം,പ്രവാചക ദർശനം പ്രപഞ്ചരക്ഷയ്ക്ക് എന്ന വിഷയത്തിൽ മിലാദ് ക്യാമ്പെയിൻ,ഇസ്ലാമിക കലാ സാഹിത്യ മത്സരം,മതപ്രഭാഷണം,മതമൈത്രിസംഗമം,സാധുസഹായപദ്ധതി തുടങ്ങിയവ നടക്കും. 27ന് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് കൊച്ചിയിൽ നിർവഹിക്കും. പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിക്കും. സമാപനം സെപ്‌തംബർ 16ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾക്ക് ഇമാം എ.എം.ബദറുദ്ദീൻ മൗലവി,ആമച്ചൽ ഷാജഹാൻ,എം.മുഹമ്മദ് മാഹീൻ എന്നിവർ കോ ഓർഡിനേറ്റർമാരായിരിക്കും.