തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാ സെക്രട്ടറി കെ.ടി.രാമദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖാ പ്രസിഡന്റ് ജി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ കൗൺസിലർ ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ഉണ്ണിരാജ നന്ദിയും പറഞ്ഞു. ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഐ.ബിന്ദു മുഖ്യാതിഥിയായി. എൻഡോവ്മെന്റുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള എൻഡോമെന്റുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
യോഗത്തിൽ അക്ഷര പ്രഭ അവാർഡ് നേടിയ ഉല്ലാസ് കേരളകൗമുദിയേയും ഓൺലൈൻ ഗാന വീഡിയോ റിലേ ഗിന്നസ് വേൾഡ് റെക്കാഡ് ജേതാവ് സുജയ് കൃഷ്ണൻകുട്ടിയെയും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റ് ഫെലോഷിപ്പ് നേടിയ ദേവി കൃഷ്ണയെയും ഡോ.തീർത്ഥയെയും ആദരിച്ചു. ഡോക്ടർ സുകുമാരൻ ആശംസാപ്രസംഗം നടത്തി.