photo

തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജുവിന്റെയും ഗ്രേസിയുടെയും മകൾ ഡോ.റോഷ്‌നിയും പത്തനംതിട്ട മഞ്ഞനിക്കര പറയിരിക്കുന്നത്തിൽ എബിന്നീസ് വില്ലയിൽ തോമസ് പി.സാമുവലിന്റെയും അന്നമ്മയുടെയും മകൻ ഡോ.എബിനും തമ്മിൽ വിവാഹിതരായി. കർദ്ദിനാൾ ക്ലിമീസ് ബാവ, ബിഷപ്പുമാരായ ആർ.ക്രിസ്തുദാസ്, മാത്യു പോളികാർപോസ് മനക്കരക്കാവിൽ, തിയോഫിലോസ് കുര്യാക്കോസ്, ഗീവർഗീസ് മാർ കൂറിലോസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പി.എസ്.ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,സജി ചെറിയാൻ, വീണാജോർജ്, കെ.രാജൻ, റോഷി അഗസ്റ്റിൻ,എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.അബ്ദുറഹിമാൻ,കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, ജെ.ചിഞ്ചുറാണി, എം.ബി.രാജേഷ്, പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ്, പി.രാജീവ്, വി.എൻ.വാസവൻ, ഒ.ആർ കേളു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് എൻ.ജയരാജ്, മേയർ ആര്യാ രാജേന്ദ്രൻ,സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം, ജോസ് കെ.മാണി, കെ.സി.ജോസഫ്, ചീഫ് സെക്രട്ടറി വി.വേണു, പാളയം ഇമാം വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.