thasmit

തിരുവനന്തപുരം : സഹോദരി എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് കാണാതായ തസ്മിത് തംസിയുടെ സഹോദരൻ വാഹിദ് പറഞ്ഞു. തസ്മിത് എന്നെ വിളിച്ചിട്ടില്ല, താൻ എവിടെയാണെന്ന് കൃത്യമായി വീട്ടുകാർക്കും സഹോദരിക്കും അറിയില്ലെന്നും വാഹിദ് പറഞ്ഞു. സഹോദരിയുടെ കൈയിൽ ഫോണില്ല. ഏഴ് ദിവസം മുമ്പാണ് അവസാനമായി സംസാരിച്ചത്. താൻ ചെന്നൈയിൽ അല്ല , ബെംഗളൂരുവിലാണ്. അവളെ കാണാതായ ശേഷം വീട്ടുകാരെ വിളിച്ചിരുന്നു. ഒരു വിവരം ലഭിച്ചില്ലെന്നാണ് അറിയിച്ചത്. വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും വാഹിദ് ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.