തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടായി നഗരഹൃദയത്തിൽ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന നാഷണൽ കോളേജ് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങൾക്കും തൊഴിൽ നൈപുണ്യ വികസനത്തിനുമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. വിദ്യാർത്ഥികളിൽ സിവിൽ സർവീസ് അവബോധം വളർത്തുന്നതിനായി സിവിൽ സർവീസ് സപ്പോർട്ട് സെന്റർ, സാമൂഹികവബോധം സൃഷ്ടിക്കുന്നതിനായി 'ഇൻസൈറ്റ് ഒ നാഷണൽ' എന്ന മെഗാ പ്രോജക്ടും നടപ്പാക്കിവരുന്നു. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉടൻ തൊഴിൽ ലഭിക്കുന്ന തരത്തിലുള്ള ആഡ് ഓൺ കോഴ്സുകൾക്കായി സെന്റർ ഫോർ ആഡ് ഓൺ കോഴ്സും സാങ്കേതികതയിലൂന്നിയ പുതിയ തൊഴിൽ സംസ്‌‌കാരത്തിനനുസരിച്ച് പഠനത്തോടൊപ്പം ഒരു വിദേശഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്ന സെന്റർ ഫോർ ഫോറിൻ ലാംഗ്വേജസും ഈ വർഷം ആരംഭിച്ചു.

മുൻ അക്കാഡമിക വർഷവും പതിനെട്ടോളം യൂണിവേഴ്സിറ്റി റാങ്കുകൾ നേടാൻ കോളേജിനായി.ബി.ബി.എ,കംപ്യൂട്ടർ സയൻസ്,കൊമേഴ്സ്,സോഷ്യൽ വർക്ക്, ഇലക്ട്രോണിക്‌സ് ബോട്ടണി,ബയോടെക്നോളജി,ബയോകെമിസ്ട്രി ആൻഡി ഇൻഡസ്ട്രിയൽ മൈക്രോബയോളജി,ഫിസിക്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ,സൈക്കോളജി എന്നിവയിലായി 13 യു.ജി പ്രോഗ്രാമും എം.കോം,എം.എസ്. ഡബ്ല്യു,എം.എ ഇംഗ്ലീഷ്,എം.എസ്.സി ബയോകെമിസ്ട്രി എന്നിവയിലായി നാല് പി.ജി പ്രോഗ്രാമുകളിലുമായി 1400 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സെൽഫ് ഫിനാൻസിംഗിലെ ഏക സ്റ്റഡി സെന്ററും നാഷണൽ കോളേജാണ്.