തിരുവനന്തപുരം: പേരൂർക്കടയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന പൈപ്പിൽ അമ്പലമുക്ക് ജംഗ്ഷനു സമീപത്ത് നടക്കുന്ന അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 8 വരെ കുടിവെള്ള വിതരണം നിറുത്തിവയ്ക്കും. പേരൂർക്കട,ഊളംപാറ,കുടപ്പനക്കുന്ന്,അമ്പലമുക്ക്,മുട്ടട, പരുത്തിപ്പാറ,കേശവദാസപുരം,ഉള്ളൂർ,ജവഹർ നഗർ,വെള്ളയമ്പലം,കവടിയാർ,കുറവൻകോണം,നന്ദൻകോട്,പട്ടം,പ്ലാമൂട്,മുറിഞ്ഞപാലം,ഗൗരീശപട്ടം, മെഡിക്കൽ കോളേജ്,കുമാരപുരം എന്നിവിടങ്ങളിലെ കുടിവെള്ള വിതരണമാണ് തടസപ്പെടുക.