കഴക്കൂട്ടം: ഭാരത് സഹോദയ സംഘടിപ്പിക്കുന്ന “ധ്വനി” 2024 കലോത്സവത്തിന് അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂൾ വേദിയായി. ഉദ്ഘാടനം കവിയും ഗായകനുമായ ഗിരീഷ് പുലിയൂർ നിർവഹിച്ചു. ജില്ലയിലെ 18 സ്കൂളുകളിൽ നിന്നുള്ള പ്രതിഭകളാണ് പങ്കെടുത്തത്. ഭാരത് സഹോദയ പ്രസിഡന്റ് ഷിബു.എസ്, വൈസ് പ്രസിഡന്റ് അരുൺ.എസ്,സ്‌കൂൾ സീനിയർ പ്രിൻസിപ്പൽ എൻ.ജി.ബാബു,പ്രിൻസിപ്പൽ പി.ബെൻ,എസ്.കെ.എം സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജയന്തി തുടങ്ങിയവർ സംസാരിച്ചു.