തിരുവനന്തപുരം: കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ - അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ - എസ്.എഫ്.ഐ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജി.പി.ഒയ്ക്ക് മുന്നിൽ നിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക് നടന്ന മാർച്ചിൽ വനിതകൾ,യുവജനങ്ങൾ,വിദ്യാർത്ഥികൾ പങ്കെടുത്തു. യോഗം മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ,​എസ്.എഫ്.ഐ,​കേന്ദ്ര കമ്മിറ്റി അംഗം അഞ്ജു,ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ് വി അനൂപ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് നന്ദൻ, മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, കേന്ദ്ര കമ്മിറ്റി അംഗം എം.ജി മീനാംബിക, ജില്ലാ പ്രസിഡന്റ് ശകുന്തള കുമാരി,ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ വി.എസ്.ശ്യാമ,​എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.കെ.ആദർശ് തുടങ്ങിയവർ പങ്കെടുത്തു.