കല്ലമ്പലം: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.നരേന്ദ്ര ധബോൽക്കർ ചരമദിനം ശാസ്ത്രാവബോധ ദിനമായി ആചരിച്ചു.കല്ലമ്പലം ജംഗ്ഷനിൽ നടന്ന ചടങ്ങ് നോവലിസ്റ്റ് ജി.ആർ.ബിലഹരി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം സി.വി.രാജീവ്,കല്ലമ്പലം യൂണിറ്റ് സെക്രട്ടറി വി.എസ്.റെജി,എം.ഷൈൻദാസ് എന്നിവർ പങ്കെടുത്തു.