കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമം ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ഉദ്ഘാടനവും ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിക്കലും വി.ജോയി എം.എൽ.എ നിർവഹിക്കും.പി.ടി.എ പ്രസിഡന്റ് ഹാരിസ് എസ്.ആർ അദ്ധ്യക്ഷനാകും.പ്രിൻസിപ്പൽ എസ്.ജെ.ശ്രീകുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ അനിൽകുമാർ.ജി നന്ദിയും പറയും.ജില്ലാപഞ്ചായത്തംഗം ടി.ബേബി സുധ,കല്ലമ്പലം എസ്.എച്ച്.ഒ വി.കെ.വിജയരാഘവൻ,നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,വൈസ് പ്രസിഡന്റ് എസ്.സാബു എന്നിവർ പങ്കെടുക്കും.