j

തിരുവനന്തപുരം: മുടങ്ങിയ പെൻഷൻ കുടിശിക മുഴുവൻ ഓണത്തിനു മുമ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നിർമ്മാണ തൊഴിലാളിക്ഷേമ നിധി ബോർഡിന്റെ ഹെഡോഫീസിന് മുന്നിൽ ധർണ നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.ഓണത്തിനു മുൻപ് പെൻഷൻ കുടിശിക നൽകിയില്ലെങ്കിൽ അനിശ്ചിതകാല പ്രക്ഷോഭ സമരം ആരംഭിക്കുമെന്നും കെ.കെ.എൻ.ടി.സി ഭാരവാഹികൾ അറിയിച്ചു.ജില്ലാ പ്രസിഡന്റ് ആറ്റൂർ സോമൻ അദ്ധ്യക്ഷനായി.അഡ്വ.ജലിൻ ജയരാജ്,കെ.എം.അബ്ദുൽ സലാം,അഡ്വ.തലയൽ പ്രകാശ്,കെ.സുഭാഷ്,പ്രഭാകരൻ നായർ,കള്ളിക്കാട് സ്റ്റാൻലി,ഓലത്താന്നി കുമാർ,കെ.ബീനാകുമാരി എന്നിവർ സംസാരിച്ചു.