പള്ളിക്കൽ: ചെണ്ടുമല്ലി പൂത്തുലഞ്ഞതിൽ മനംകുളിർന്ന് മടവൂരിലെ പൂക്കൃഷിക്കാർ.ഗ്രാമപഞ്ചായത്തിലെ വിവിധവാർഡുകളിലായി പത്തേക്കർ ഭൂമിയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും മടവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചുവാങ്ങിയ തൈകളാണ് നട്ടത്.
തൊഴിലുറപ്പ് അംഗങ്ങൾ കൃഷിയിടം ഒരുക്കി. ചെടികൾ പരിപാലിച്ചത് കുടുംബശ്രീയും വിവിധ കർഷകകൂട്ടങ്ങളുമായിരുന്നു. കൃഷിവകുപ്പുദ്യോഗസ്ഥരുടെ നിരന്തര മേൽനോട്ടത്തിലും കർഷകരുടെ പരിശ്രമത്തിലുമാണ് പൂക്കൃഷി വിജയത്തിലേക്കെത്തിക്കാനായത്.പല പൂന്തോട്ടങ്ങളും വിളവെടുപ്പിന് സമയമായിക്കഴിഞ്ഞു.
മഴ പൂക്കൃഷിക്ക് ഭീഷണിയാകുമോ എന്ന സംശയവുമുണ്ട്. അടുത്ത ദിവസങ്ങളിൽ വിളവെടുത്തു തുടങ്ങാം എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഓണം വിപണി ലക്ഷ്യമിട്ടുള്ള ഈ സംരംഭം വൻ വിജയമായി.
ചിത്രം:മടവൂരിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലിപൂന്തോട്ടം