കടയ്ക്കാവൂർ: സി.പി.എം 24-ാമത് പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ചുകളുടെ സമ്മേളനം സെപ്തംബർ 1ന് ആരംഭിക്കും.നെടുങ്ങണ്ടയിൽ സെപ്തംബർ1ന് അഡ്വ.ഷൈലജ ബീഗവും കായിക്കരയിൽ 29ന് അഡ്വ.എസ്.ലെനിനും കാപാലീശ്വരത്ത് 20ന് സി.പയസും മണ്ണാകുളത്ത് 8ന് എസ്.സുരേന്ദ്രനും പുത്തൻനടയിൽ 22ന് ആർ.സുഭാഷും കൊച്ചു മേത്തൻകടവിൽ 25ന് സി.പയസും തോണിക്കടവിൽ 14ന് എസ്.സുരേന്ദ്രനും കോട്ടയിൽ 22ന് സി.പയസും പൂത്തുറയിൽ 7ന് എസ്.സുരേന്ദ്രനും, ജംഗ്ഷനിൽ 28ന് ആർ.സുഭാഷും മാമ്പള്ളിയിൽ 21ന് എസ്.സുരേന്ദ്രനും സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.