dd

തിരുവനന്തപുരം: ബി.ജെ.പിയുടെ സംവരണ വിരുദ്ധ മുഖം തുറന്നുകാട്ടാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി.

സംവരണം അട്ടിമറിക്കുന്ന മോദി സർക്കാരിന്റെ ലാറ്ററൽ എൻട്രി നിയമനം പിൻവലിപ്പിക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞു. സിവിൽ സർവീസ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള മോദിയുടെ നീക്കമാണ് തകർത്തത്. പട്ടികജാതി- പട്ടികവർ ക്കാർക്കിടയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിൽ നിന്നൊഴിവാക്കാനും ഇതേ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില ജാതികൾക്ക് സംവരണം വഴി മുൻഗണനയും പ്രത്യേക ക്വാട്ടയും അനുവദിക്കാനും നിർദ്ദേശിക്കുന്ന സുപ്രീം കോടതി ഉത്തരവ് ആശയക് കുഴപ്പം സൃഷ് ടിക്കുന്നതാണ്. സംവരണ തത്വത്തിന് എതിരായ മറി കടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും

അദ്ദേഹം ആവശ്യപ്പെട്ടു.