ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ബിന്ദു,വാർഡ് മെമ്പർമാരായ പൂവണത്തുംമൂട് ബിജു,ലീലാമ്മ,സുജേത കുമാർ,കൃഷി ഓഫീസർ വൈ.ജാസ്മി എന്നിവർ പങ്കെടുത്തു.ബിന്ദു സ്വാഗതം പറഞ്ഞു.