ഉദിയൻകുളങ്ങര: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 21 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. വെള്ളായണി നേമം പട്ടുകളത്തിൽ വീട്ടിൽ താമസിക്കുന്ന ഷിജാം.എസ് (44) ആണ് പിടിയിലായത്. ദേശീയപാതയിൽ പ്രാവച്ചമ്പലത്ത് നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി പോക്സോ കേസിൽ ഉൾപ്പടെ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ചിലെ എക്സൈസ് ഇൻസ്‌പെക്‌ടർ ജെ.എസ്. പ്രശാന്ത്, അസി. എക്സൈസ് ഇൻസ്പെക്‌ടർ എൻ. മണിവർണൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. സുനിൽരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്. എസ്.എസ്, ലാൽകൃഷ്‌ണ. യു.കെ, പ്രസന്നൻ. ബി, സൂരജ്. എസ്, മനുലാൽ, ശരൺകുമാർ, മുഹമ്മദ് അനീസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി. പി, ശ്രീജ. എസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.