വർക്കല: ആരോഗ്യമേഖലയിലെ നൂതന ചികിത്സാ മാർഗങ്ങൾ പഠനവിധേയമാക്കുന്നതിനും ചെലവ് കുറഞ്ഞതും അനായാസവുമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഡോക്ടർമാർക്കായി എഡ്യുക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കും.വർക്കല പാപനാശം ക്ലിഫിൽ ഇന്ന് നടക്കുന്ന പരിപാടി ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.റ്റി.റ്റി പ്രഭാകരൻ,കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി.ചന്ദ്രമോഹൻ എന്നിവർ സംസാരിക്കും.ഡോ.അലീഷ ആനി ജവഹർ,ഡോ.ശ്രീദാസ് ഗോപാലകൃഷ്ണൻ,ഡോ.വി.കാർത്തിക്, ഡോ.റേച്ചൽ ഉമ്മൻ എന്നിവർ ക്ലാസെടുക്കും.ഫോൺ: 8891507920.