thekkvadakk

സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി ഒരുമിക്കുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കഥാപാത്രങ്ങളായ പെട്ടി, ഫ്രണ്ട് എന്നിവർ സുരാജിന്റെ ശങ്കുണ്ണിയെക്കുറിച്ചും വിനായകന്റെ മാധവനെക്കുറിച്ചും തകർക്കുന്ന വീഡിയോയും പുറത്തിറങ്ങി. യുവതാരങ്ങളായ ഷമീർഖാൻ, മെൽവിൻ ജി. ബാബു എന്നിവരാണ് പെട്ടി, ഫ്രണ്ട് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിർന്ന പൗരന്മാരായി സുരാജും വിനായകനും എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതൾ , മഞ്ജുശ്രീ, ബാലൻ പാറക്കൽ, ജെയിംസ് പാറയ്ക്കൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന എസ്.ഹരീഷ്, സുരേഷ് രാജൻ ആണ് ഛായാഗ്രഹണം. ഗാനങ്ങൾ ലക്ഷ്മി ശ്രീകുമാർ, സംഗീതം സാം വി.എസ്, അൻജന വാർസ് ഫിലിംസിന്റെ ബാനറിൽ അൻജന ഫിലിപ്പ് വി.എ ശ്രീകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.