ആലപ്പുഴ: മുൻസംസ്ഥാന ഹോക്കി താരവും ആലപ്പുഴ ഹോക്കി അസോസിയേഷൻ മുഖ്യരക്ഷാധികാരിയുമായ കലവൂർ പ്രീതികുളങ്ങര ശബരിയിൽ എ.വി.രാജഗോപാലൻ അന്തരിച്ചു. 73 വയസായിരുന്നു. കേരള സീനിയർ ഹോക്കി ടീമിൽ അഞ്ച് കൊല്ലം അംഗമായിരുന്നു. ആലപ്പുഴയിൽ ആദ്യമായി ഹോക്കി പരിശീലനത്തിന് തുടക്കം കുറിച്ച വ്യക്തികൂടിയാണ്. ചെന്നൈയിൽ നിന്നാണ് രാജഗോപാൽ ഹോക്കിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്. 1967 മുതൽ 71 വരെയുള്ള കാലഘട്ടത്തിൽ കേരളാ ടീമംഗമായിരുന്നു. ആലപ്പുഴയിലെ സാധാരണക്കാർക്കിടിൽ ഹോക്കിയെ ജനകീയമാക്കാൻ അദ്ദേഹം തീവ്രമായി ശ്രമിച്ചിരുന്നു. സ്കൂൾ കുട്ടികൾക്ക് സ്ഥിരമായി കോച്ചിംഗ് ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:ശ്യാമള. മക്കൾ:വരുൺ,വന്ദന. മരുമക്കൾ:അമിത, ലിമോഷ്.