കിളിമാനൂർ: വെഞ്ഞാറമൂട്ടിൽ നിന്ന് കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനിയറിംഗ് കോളേജ് വഴി ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിന് കോളേജിന് മുന്നിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.കോളേജ് ഡയറക്ടർ കെ.എസ്.ഷാജി ബസ് ഡ്രൈവറെയും പനപ്പാംകുന്ന് വാർഡ് അംഗം സുമാദേവി കണ്ടക്ടറെയും പൊന്നാട അണിയിച്ചു.വിദ്യാർത്ഥികൾ ബസിന് മാല ചാർത്തി ആദ്യ സർവീസിലെ യാത്രക്കാർക്ക് റോസാപ്പൂക്കൾ കൈമാറി.രാവിലെ 8ന് വെഞ്ഞാറമൂടിൽ നിന്ന് പുറപ്പെടുന്ന ബസ് സർവീസ് കാരേറ്റ്,കിളിമാനൂർ,തട്ടത്തുമല,വിദ്യ കോളേജ് വഴി പനപ്പാംകുന്നിലെത്തും.തിരിച്ച് വൈകിട്ട് 4ന് പനപ്പാംകുന്നിൽ നിന്ന് പുറപ്പെടുന്ന സർവീസ് വിദ്യ കോളേജ്,കിളിമാനൂർ,വെഞ്ഞാറമൂട് വഴി പോത്തൻകോട് വരെ സർവീസ് നടത്തും.