തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക കടാശ്വാസ കമ്മിഷൻ പ്രാവർത്തികമാക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ കാർഷികദിന പൗരസംഗമം ആവശ്യപ്പെട്ടു.കൃഷിഭവനുകളെ നോക്കുകുത്തികളാക്കാതിരിക്കുക,എൽ.പി മുതൽ കൃഷി സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക,സ്കൂളുകളിൽ കാർഷിക ക്ലബുകൾ ആരംഭിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി സർക്കാരിന് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.അഡ്വ.എസ്.രഘു ഉദ്ഘാടനം ചെയ്തു.എം.ശശിധരൻ നായർ,അഡ്വ.സുഗതൻ പോൾ,കെ.ജെ.വാസുദേവൻ,സി.വിനയചന്ദ്രൻ,ഐ.കൃപാകരൻ,എം.ജോൺ റോച്ച്,ഇ.എച്ച്.ജോൺസ്,ജേക്കബ് കുര്യാക്കോസ്,ഡി.കെ.ബാലൻ,പി.ശ്യാമളൻ,എൻ.സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.