തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ആഹ്വാനം ഏറ്റെടുത്ത് മഹാരാഷ്ട്രയിലെ ബി.എസ്.എൻ.എൽ.ജീവനക്കാരനായ വി.പി.ശിവകുമാർ.
അഞ്ചുദിവസത്തെ വേതനത്തിനു തുല്യമായ തുക മൂന്നുമാസ ഗന്ധുക്കളായി ശമ്പളത്തിൽനിന്നും കുറവ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.എൻ.എൽ സംസ്ഥാന മേധാവിയുടെ ഓഫീസിലെ ശമ്പള വിഭാഗം അക്കൗണ്ട്സ് ഓഫീസർക്ക് കത്ത് നൽകി. ഇടതുപക്ഷ സംഘടനയായ ബി.എസ്.എൻ.എൽ.എംപ്ലോയീസ് യൂണിയൻ മുംബയ് ജില്ലാ മീഡിയ കോ ഓർഡിനേറ്ററാണ്. ബി.എസ്.എൻ.എൽ.മഹാരാഷ്ട്ര സർക്കിൾ മേധാവിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്റർപ്രൈസസ് ബിസിനസ് വിഭാഗത്തിലെ അസി.ഓഫീസ് സൂപ്രണ്ടാണ്.