തിരുവനന്തപുരം: അയ്യങ്കാളിയുടെ 161-ാമത് ജന്മദിനത്തോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും 28ന് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.മന്ത്രി ജി.ആർ.അനിൽ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും. അയ്യങ്കാളിയും നവോത്ഥാനവും എന്ന വിഷയത്തിൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്ക് മേയർ ആര്യാരാജേന്ദ്രൻ സമ്മാനം നൽകും.