തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ആറ്റിപ്ര ശാഖയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ ഗുരുജയന്തി ആഘോഷം യോഗം ഡയറക്ടർ ബോർഡംഗം ചെമ്പഴന്തി ശശി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിധുകുമാർ പതാക ഉയർത്തി.സെക്രട്ടറി സജി കുമാർ, യൂണിയൻ പ്രതിനിധി വി. ചന്ദ്രബാബു, കൗൺസിൽ അംഗം കരിയിൽ ബിജു, ജി.പി. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന്റെ ആദ്യകാല പ്രസിഡന്റായ പുരുഷോത്തമനെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി.