തിരുവനന്തപുരം: ബി.ജെ.പി.യുടെ ജില്ലാതല അംഗത്വ വിതരണ ശില്പശാല ഇന്നാരംഭിക്കും. രാവിലെ 9.30ന് ഭാരതീയ വിചാരകേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല പരിപാടി കൊച്ചിയിൽ നടന്നു. സംസ്ഥാനപ്രഭാരി പ്രകാശ് ജാവദേക്കറാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ സംഘടനാ നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഓരോ ബൂത്തിലും 200പേർക്കെങ്കിലും പാർട്ടി അംഗത്വം ഉറപ്പാക്കാനാണ് നിർദ്ദേശം.