photo

□കർമ്മപദ്ധതികളുടെ പ്രഖ്യാപനം തൃശൂരിൽ സെപ്തംബർ എട്ടിന്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് ഭൂമിയും വീടും നൽകുമെന്ന് ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് വിജയഹരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർമ്മപദ്ധതികൾ സെപ്തംബർ എട്ടിന് തൃശ്ശൂരിൽ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിക്കും.
തല ചായ്ക്കാനൊരിടം പദ്ധതിയിലൂടെ ഭവനനിർമ്മാണവും ഭൂദാനം പദ്ധതിയിലൂടെ അഞ്ച് ഏക്കർ ഭൂമിയുടെ വിതരണവും നടത്തും. വിദ്യാർത്ഥികൾക്ക് പഠന-താമസ സൗകര്യങ്ങളും ലഭ്യമാക്കും. ദുരിതബാധിതർക്ക് മാനസിക പരിചരണത്തിന് പുനർജ്ജനി കൗൺസിലിംഗ് സെന്റർ വഴിയും ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് സേവാഭാരതിയുടെ പാലിയേറ്റീവ് സംവിധാനങ്ങളിലൂടെയും സാന്ത്വനമേകും. സ്വയംതൊഴിലിനുള്ള സാമഗ്രികളും നൈപുണ്യവികസന പരിശീലനങ്ങളും ലഭ്യമാക്കും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം ചേരും.

മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശത്ത് സേവാഭാരതി നിരന്തര സേവാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. സി.എസ്‌.ഐ, മാതാ അമൃതാനന്ദമയിമഠം എന്നിവയുടെ പ്രവർത്തനങ്ങളിൽ 1500 ലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായെന്നും രഞ്ജിത് വിജയഹരി പറഞ്ഞു.
സെപ്തംബർ എട്ടിന് തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിക്കും. സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഡി.വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് സാബു.കെ നായർ തുടങ്ങിയവർ

സംബന്ധിച്ചു.