30

ഉദിയൻകുളങ്ങര: കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളേജിൽ യുവഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്നതിനെതിരെ കാരക്കോണം ഡോ. സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആശുപത്രി ഒ.പി ഹാളിൽ അനുശോചന യോഗം ചേർന്നു. കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളുമടക്കം നാനൂറോളം പേർ പങ്കെടുത്തു. ഐ.എം.എ കാരക്കോണം ബ്രാഞ്ച് സെക്രട്ടറി ഡോ.രാഹുൽ ചന്ദ്രൻ, മെഡിക്കൽ പി.ജി പ്രതിനിധി ഡോ.സ്‌നേഹ, എം.ബി.ബി.എസ് പ്രതിനിധികളായ ഡോ.മുഹമ്മദ് ബിലാൽ, നിതിൻ എന്നിവർ സംസാരിച്ചു.