s

തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണന്റെ സ്മരണാർത്ഥം ആൾ ഇന്ത്യാ വീരശൈവ മഹാസഭ ഏർപ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്കാരത്തിന് സലിൻ മാങ്കുഴി അർഹനായി. തിരുവിതാംകൂർ ചരിത്രത്തെ ആസ്പദമാക്കി എഴുതിയ എതിർവാ എന്ന നോവലിനാണ് പുരസ്കാരം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി. സെപ്തംബർ ഒന്നിന് വെള്ളനാട്ട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് വീരശൈവ മഹാസഭ സെക്രട്ടറി ജി.അനിൽകുമാർ അറിയിച്ചു.