തിരുവനന്തപുരം: ആലപ്പുഴ ആസ്ഥാനമായ തമിഴ് വിശ്വകർമ്മ സമൂഹത്തിന്റെ ഗോൾഡൻ ജൂബിലി സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നാരംഭിച്ച് പ്രിയദർശിനി ഹാളിൽ അവസാനിക്കുന്ന ശോഭായാത്ര മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. വി.മുരളീധരൻ മുഖ്യാതിഥിയാകും.സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയൻ,ജില്ലാ പ്രസിഡന്റ് എം.അനന്തകൃഷ്ണൻ,ജനറൽ സെക്രട്ടറി രംഗൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.