തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള കെ ഫോൺ വാണിജ്യ ഇന്റർനെറ്റ് സേവനങ്ങൾക്ക് ടെക്‌നോപാർക്കിൽ തുടക്കമായി. സിനർജി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ടെക്‌നോപാർക്ക് സി.ഇ.ഒ റിട്ട. കേണൽ സഞ്ജീവ് നായർ ഉദ്ഘാടനം ചെയ്തു. കെ ഫോൺ പ്രിൻസിപ്പൽ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു, ചീഫ് ടെക്നിക്കൽ ഓഫീസർ രാജ കിഷോർ, നാസ്‌കോം റീജിയണൽ മേധാവി എം.എസ്.സുജിത് ഉണ്ണി,ജിടെക് വൈസ് ചെയർമാനും ഓസ്‌പിൻ ടെക്‌നോളജീസ് സി.ഇ.ഒയുമായ പ്രസാദ് വർഗീസ്,കെ ഫോൺ ജനറൽ മാനേജർ മോസസ് രാജ്കുമാർ,സി.എഫ്.ഒ രശ്‌മികുറുപ്പ് എന്നിവർ പങ്കെടുത്തു