തിരുവനന്തപുരം: വടകരയിൽ വർഗീയ പ്രചാരണം നടത്തിയവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. കാഫിർ വിവാദ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നേമം ഷജീർ അദ്ധ്യക്ഷത വഹിച്ചു. നീതു വിജയൻ, അജയ് കുര്യാത്തി, അഫ്സൽ ബാലരാമപുരം, അമി തിലക്, മൈക്കിൾ കുന്നുകുഴി, സജിത് മുട്ടപ്പാലം, റിഷി എസ്. കൃഷ്ണൻ, അനീഷ് ചെമ്പഴന്തി, മനോജ് മോഹൻ, കെ.എച്ച്. ഫെബിൻ, റിങ്കു പടിപ്പുരയിൽ തുടങ്ങിയവർ പങ്കെടുത്തു.