1

കഴക്കൂട്ടം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്യാംജിത്ത്.എസ്.എസ് അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു.ഐ സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജധരൻ,വാർഡ് കൗൺസിലർ കവിത എൽ.എസ്,സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ മീന അനിൽ,മദർ പി.ടി.എ പ്രസിഡന്റ് നിഷ ജയൻ,സ്റ്റാഫ്‌ സെക്രട്ടറി ഹരിത,റസൽ സബർമതി എന്നിവർ സംസാരിച്ചു.സ്കൂൾ വികസന സ്വപ്നങ്ങൾ നടപ്പിലാക്കിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്ക് സ്കൂൾ വക ഉപഹാരം നൽകി..ഇന്ന് വൈകിട്ട് 4ന് സമാപന സമ്മേളനം സാഹിത്യകാരൻ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും.