ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ഉത്സവം 24,25,26 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.സന്തോഷ് കുമാറും സെക്രട്ടറി സുരേന്ദ്രൻ നായരും ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ രഞ്ജിത്തും അറിയിച്ചു. എന്നും രാവിലെ അഭിഷേകം,മലർനിവേദ്യം,ദീപാരാധന,5.30ന് ഗണപതിഹോമം എന്നിവ നടക്കും.24ന് രാവിലെ 9ന് കലശപൂജ,വിശേഷാൽപൂജ,വൈകിട്ട് അലങ്കാരദീപാരാധന,7ന് ഭഗവതിസേവ,വിവിധ നാടൻ കലാരൂപങ്ങൾ.25ന് രാവിലെ 9ന് സമൂഹപൊങ്കാല,വിശിഷ്ടാതിഥികളും ബിഗ് ബോസ് താരങ്ങളും പങ്കെടുക്കും.12ന് അന്നദാനം,4ന് ഉറിയടി,ദീപാരാധന,തിരുവാതിരക്കളി.26ന് ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 3ന് ശോഭായാത്ര,രാത്രി തിരുവാതിരക്കളി,10.15ന് കോമഡി,നാടൻപാട്ട്,ഫിഗർഷോ,12.10ന് ജന്മാഷ്ടമിപൂജയും അഷ്ടാഭിഷേകവും തുടർന്ന് പുഷ്പാഭിഷേകം.