തിരുവനന്തപുരം: കരിപ്പൂർ സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെ ഏഴാം അഡി.ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. ഇവർക്കെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. കരിപൂർ രേവതി വിലാസത്തിൽ പ്രശാന്ത്,കൊച്ചു പാലോട് മഞ്ചാടി രതീഷ് ഭവനിൽ രതീഷ് കുമാർ, ആനാട് വെട്ടമ്പള്ളി തവലോട്ടുകോണം സ്വദേശി ഷിബു,നെടുമ്പ കിഴക്കുംകര സ്വദേശി ബിജു എന്നിവരെയാണ് വെറുതെ വിട്ടത്.കേസിലെ ഒന്നാം പ്രതി ഉണ്ണി എന്ന കാട്ടുണ്ണിയെ വധശിക്ഷയ്ക്കും മറ്റുള്ള മൂന്ന് പ്രതികളെ ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചിരുന്നു.