വിതുര: സി.പി.എം പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് വൈകിട്ട് 5ന് പുറുത്തിപ്പാറ അംബേദ്ക്കർ പാർക്കിൽ ബഹുജനസദസ് സംഘടിപ്പിക്കും.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്.സുനിൽകുമാർ,സി.പി.എം വിതുര ഏരിയാ കമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി,ജി.സ്റ്റീഫൻ എം.എൽ.എ,എൻ.ശ്രീധരൻ,ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,എം.എൽ.കിഷോർ,മണ്ണാറംരാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.