വിതുര: തൊളിക്കോട് പഞ്ചായത്ത് പുളിച്ചാമല,തുരുത്തി വാർഡുകളുടെയും,വെള്ളയമ്പലം ഡോ.അഗർവാൾസ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ 25ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30വരെ പുളിച്ചാമല സന്ധ്യാ ഗ്രാമീണഗ്രന്ഥശാലയിൽ നേത്രപരിശോധനാ ക്യാമ്പ് നടത്തും.തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,തുരുത്തിവാർഡ് മെമ്പർ എൻ.എസ്.ഹാഷിം എന്നിവർ നേതൃത്വം നൽകും.